ചരിത്രവിജയം, പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ഓസ്ട്രേലിയയില്‍ ചരിത്രമായി മാറിയ ആദ്യത്തെ ടെസ്റ്റ് പരമ്പര വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ടെസ്റ്റ് ടീമിലെ അംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും മാച്ച് ഫീയ്ക്ക് തുല്യമായ ബോണ്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇലവനില്‍ ഭാഗമായിരുന്ന താരങ്ങള്‍ക്ക് പതിനഞ്ച് ലക്ഷവും റിസര്‍വ്വിലുള്ള താരങ്ങള്‍ക്ക് ഏഴര ലക്ഷവുമാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്.

കോച്ചുമാര്‍ക്കെല്ലാം 25 ലക്ഷം രൂപ പ്രഖ്യാപിച്ചപ്പോള്‍. ടീം ഇന്ത്യയുടെ സപ്പോര്‍ട്ട് സ്റ്റാഫിനു(നോണ്‍ കോച്ചിംഗ്) അവരുടെ ശമ്പളം/പ്രൊഫഷണല്‍ ഫീസിനു ആനുപാതികമായ ബോണ്‍സ് പ്രഖ്യാപനവും നടത്തി. സുപ്രീം കോടതി നിയമിച്ച് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാരാണ് ഈ തീരുമാനം പങ്കുവെച്ചത്.

Previous articleലീഡ് വഴങ്ങി കേരളം, 286 റണ്‍സിനു ഓള്‍ഔട്ട്
Next articleഇംഗ്ലണ്ടിൽ ‘വാർ’ വിവാദം