വിദേശ പിച്ചുകളിൽ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് നല്‍കുന്നത് വലിയ കുറ്റകൃത്യം – മോമിനുള്‍ ഹക്ക്

അവസാന ദിവസത്തെ സമ്മര്‍ദ്ദം അതിജീവിക്കുവാന്‍ ബംഗ്ലാദേശിന് സാധിച്ചില്ല എന്നാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക് ബംഗ്ലാദേശ് തോല്‍വിയെക്കുറിച്ച് പറഞ്ഞത്. 53 റൺസിന് ബംഗ്ലാദേശ് ഓള്‍ഔട്ട് ആയപ്പോള്‍ സ്പിന്നര്‍മാരാണ് രണ്ടാം ഇന്നിംഗ്സിലെ മുഴുവന്‍ വിക്കറ്റും ആതിഥേയര്‍ക്കായി നേടിയത്.

കേശവ് മഹാരാജ് ഏഴും സൈമൺ ഹാര്‍മ്മര്‍ മൂന്നും വിക്കറ്റുമാണ് ആതിഥേയര്‍ക്കായി നേടിയത്. വിദേശ പിച്ചുകളിൽ സ്പിന്നര്‍മാര്‍ക്ക് ഇത്രയധികം വിക്കറ്റുകള്‍ നല്‍കുന്നത് കുറ്റകൃത്യം ആണെന്നാണ് മോമിനുള്‍ ബംഗ്ലാദേശിന്റെ ബാറ്റിംഗ് പ്രകടനത്തെക്കുറിച്ച് പറഞ്ഞത്.

നാല് ദിവസത്തോളം നല്ല ക്രിക്കറ്റ് കളിച്ച ശേഷമാണ് ബംഗ്ലാദേശ് ഒരു ദിവസം മോശം പ്രകടനത്തിലേക്ക് പോയതെന്നും മോമിനുള്‍ സൂചിപ്പിച്ചു.