ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ 30 ഇന്ത്യൻ താരങ്ങൾ മാത്രമെ പങ്കെടുക്കു

20210722 140556

നാളെ നടക്കുന്ന ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ ഭൂരിഭാഗം താരങ്ങളും വിട്ടു നിൽക്കും. കൊറോണ ഭീതിയാണ് ഇന്ത്യൻ താരങ്ങൾ വിട്ടു നിൽക്കാൻ കാരണം. അടുത്ത ദിവസങ്ങളിൽ തന്നെ മത്സരങ്ങളുള്ള താരങ്ങളാണ് വിട്ടു നിൽക്കുന്നത്. ഏഴ് കായിക ഇനങ്ങളിൽ നിന്നുള്ള ഇന്ത്യൻ അത്‌ലറ്റുകൾ വെള്ളിയാഴ്ച ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി.

ഹോക്കിയിൽ നിന്ന് പതാക വഹിക്കുന്ന പുരുഷ ടീം ക്യാപ്റ്റൻ മൻ‌പ്രീത് സിംഗ് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക. ആർച്ചറി, ജൂഡോ, ബാഡ്മിന്റൺ, വെയ്റ്റ് ലിഫ്റ്റിംഗ്, ടെന്നീസ്, ഹോക്കി, ഷൂട്ടിംഗ്, എന്നിവയിൽ 24ന് മത്സരങ്ങളും പരിശീലനങ്ങളും നടക്കുന്നതിനാൽ ആരും പങ്കെടുക്കില്ല എന്ന് ഇന്ത്യ അറിയിച്ചു.

ഹോക്കി (1), ബോക്സിംഗ് (8), ടേബിൾ ടെന്നീസ് (4), റോവിംഗ് (2), ജിംനാസ്റ്റിക്സ് (1), നീന്തൽ (1), സൈലിംഗ് (4), ഫെൻസിംഗ് ( 1), ഒഫീഷ്യൽസ് (6) എന്നിങ്ങനെ ആകും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ കണക്ക്.

ഗെയിംസിൽ 125 ലധികം അത്‌ലറ്റുകളാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഒഫീഷ്യൽസ് ഒക്കെ ആയി 228 പേർ ഇന്ത്യൻ ക്യാമ്പിലുണ്ട്.