ഐസിസി ലോകകപ്പ് സൂപ്പര്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ബംഗ്ലാദേശ്

Mustafizurbangladesh
- Advertisement -

ശ്രീലങ്കയ്ക്കെതിരെയുള്ള വിജയത്തോടെ ലോകകപ്പ് സൂപ്പര് ‍ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ബംഗ്ലാദേശ്. ഇന്ന് ശ്രീലങ്കയ്ക്കെതിരെ 103 റണ്‍സ് വിജയും പരമ്പരയും സ്വന്തമാക്കിയ ബംഗ്ലാദേശിന് എട്ട് മത്സരങ്ങളില്‍ നിന്ന് 50 പോയിന്റാണുള്ളത്. 5 മത്സരങ്ങള്‍ ടീം വിജയിച്ചപ്പോള്‍ 3 എണ്ണത്തില്‍ ടീം പരാജയം ഏറ്റുവാങ്ങി.

രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍ യഥാക്രമം ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ എന്നീ ടീമുകളാണ്. മൂന്ന് ടീമുകള്‍ക്കും 40 പോയിന്റാണുള്ളത്. ന്യൂസിലാണ്ട്, അഫ്ഗാനിസ്ഥാന്‍, വെസ്റ്റീന്‍ഡീസ് എന്നിവര്‍ 30 പോയിന്റ് വീതം നേടി അഞ്ച് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍ നിലകൊള്ളുമ്പോള്‍ ഇന്ത്യ 29 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.

പത്ത് പോയിന്റുമായി സിംബാബ്‍വേയും അയര്‍ലണ്ടും ഒമ്പതും പത്തും സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ 9 പോയിന്റുള്ള ദക്ഷിണാഫ്രിക്ക 11 ാം സ്ഥാനത്താണ്. 12ാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് -2 പോയിന്റാണ് സമ്പാദ്യം.

Advertisement