റൊബെർടോ ഡി സെർബി ഇനി ശക്തരെ ശക്തരാക്കും ‌‌‌

20210525 223159
- Advertisement -

ഉക്രൈൻ ക്ലബായ ശക്തർ പുതിയ പരിശീലകനെ നിയമിച്ചു. ഇറ്റാലിയൻ പരിശീലകനായ റൊബേർടേ ഡി സെർബി ആണ് ശക്തറിൽ കരാർ ഒപ്പുവെച്ചത്. ഇപ്പോൾ ഇറ്റാലിയൻ ക്ലബായ സസുവോളയുടെ പരിശീലകനായിരുന്നു സെർബി. 2018 മുതൽ അദ്ദേഹം സസുവോളയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ഈ സീസണോടെ ഇറ്റലി വിടും എന്ന് അദ്ദേഹം നേരത്തെ സൂചന നൽകിയിരുന്നു. 2023 വരെയുള്ള കരാറാണ് ശക്തറും സെർബിയും ഒപ്പുവെച്ചത്.

ലൂയിസ് കാസ്ട്രൊയ്ക്ക് പകരക്കാരായാണ് സെർബി എത്തുന്നത്. ഈ സീസണിലെ ലീഗിലെ മോശം പ്രകടനങ്ങളാണ് കാസ്ട്രോയെ പുറത്താക്കാനുള്ള കാരണം. ഉക്രൈനിൽ ലീഗ് കിരീടം ഇത്തവണ ഡൈനാമോ കീവ് ആയിരുന്നു നേടിയത്. തിരികെ ശക്തറിനെ കിരീട വഴിയിൽ എത്തിക്കുക ആകും സെർബിയുടെ ആദ്യ ലക്ഷ്യം.

Advertisement