ചിലിയെ ഗോളിൽ മുക്കി ഓസ്ട്രേലിയ

- Advertisement -

കഴിഞ്ഞ മത്സരത്തിൽ ചിലി അട്ടിമറിച്ചതിന് പകരമായി ഗോളുകൾ അടിച്ചു കൂട്ടി ഓസ്ട്രേലിയൻ വനിതകൾ. ഇന്ന് ചിലിയെ നേരിട്ട ഓസ്ട്രേലിയ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ 2-1ന്റെ പരാജയം നൽകി വനിതാ ഫുട്ബോളിലെ വമ്പന്മാരെ ചിലി ഞെട്ടിച്ചിരുന്നു. ഓസ്ട്രേലിയക്കായി ഇന്ന് ഫൂർഡ് ഹാട്രിക്ക് നേടി.

ഫൂർഡിന്റെ ഹാട്രിക്കിനൊപ്പം ജിയെൽനിക് സാം കെർ എന്നിവരും ഇന്ന് ചിലി വല കുലുക്കി. ഇന്ന് ജയിച്ചു എങ്കികും കഴിഞ്ഞ മത്സരത്തിൽ ഏറ്റ പരാജയം ഓസ്ട്രേലിയക്ക് റാങ്കിൽമ്ഹിൽ തിരിച്ചടിയാകും. റാങ്കിംഗിൽ ആറാം സ്ഥാനത്ത് നിന്ന് പിറകിലേക്ക് പോയാൽ ഓസ്ട്രേലിയക്ക് ലോകകപ്പ് ഗ്രൂപ്പ് നറുക്കിൽ പ്രശ്നമാകും. കടുത്ത ഗ്രൂപ്പിൽ ഓസ്ട്രേലിയ വീണേക്കും.ഡിസംബർ ആദ്യമാണ് ഫ്രാൻസ് ലോകകപ്പിനായുള്ള നറുക്ക് നടക്കുക.

Advertisement