ശ്രീലങ്കയില്‍ ബംഗ്ലാദേശ് മൂന്ന് ഫാസ്റ്റ് ബൗളര്‍മാരെ ഉപയോഗിച്ചേക്കും – ഓട്ടിസ് ഗിബ്സണ്‍

ബംഗ്ലാദേശിന്റെ അടുത്ത് നടക്കാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശ് മൂന്ന് പേസര്‍മാരെ കളിപ്പിച്ചേക്കുമെന്ന് അഭിപ്രായപ്പെട്ട് ഓട്ടിസ് ഗിബ്സണ്‍. ശ്രീലങ്കയുമായി മൂന്ന് ടെസ്റ്റ് പരമ്പരയാണ് ബംഗ്ലാദേശ് കളിക്കാനിരിക്കുന്നത്. അബു ജയേദ്, എബാദത്ത് ഹൊസൈന്‍ എന്നിവര്‍ക്കൊപ്പം അല്‍-അമീന്‍ ഹൊസൈനോ റൂബല്‍ ഹൊസൈനോ ആവും മൂന്നാമത്തെ പേസറായി കളിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ അന്തിമ തീരുമാനം സാഹചര്യങ്ങളെ കൂടി പരിഗണിച്ച് മാത്രമായിരിക്കുമെന്നും ബംഗ്ലാദേശിന്റെ പേസ് ബൗളിംഗ് കോച്ചായ ഓട്ടിസ് ഗിബ്സണ്‍ വ്യക്തമാക്കി. ടീമില്‍ മൂന്ന് പേസര്‍മാര്‍ക്ക് അവസരം ലഭിക്കുമെന്ന് ഉറപ്പിച്ച് പറയാനാകില്ലെങ്കിലും ഇത്തവണ ടൂറിനുള്ള സംഘത്തില്‍ തീര്‍ച്ചയായും അഞ്ചോ അതിലധികമോ പേസര്‍മാരുണ്ടാകുമെന്ന് ഗിബ്സണ്‍ വ്യക്തമാക്കി. ഇവരില്‍ ആരൊക്കെ അന്തിമ ഇലവനില്‍ എത്തുമെന്നത് പിച്ചും സാഹചര്യവും പരിഗണിച്ച് മാത്രമാവും നടക്കുക എന്നും ഗിബ്സണ്‍ വ്യക്തമാക്കി.