കുരുക്കൊരുക്കി ബംഗ്ലാദേശ് സ്പിന്നര്‍മാര്‍, വിന്‍ഡീസിന്റെ പാതി സംഘം പവലിയനിലേക്ക് മടങ്ങി

- Advertisement -

508 റണ്‍സ് നേടി ഒന്നാം ഇന്നിംഗ്സില്‍ പുറത്തായ ശേഷം സ്പിന്നര്‍മാരുടെ കരുത്തില്‍ വിന്‍ഡീസിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ട് ബംഗ്ലാദേശ്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് 75/5 എന്ന നിലയിലാണ്. 29/5 എന്ന നിലയില്‍ നിന്ന് ആറാം വിക്കറ്റില്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍-ഷെയിന്‍ ഡോവ്റിച്ച് കൂട്ടുകെട്ടാണ് ദിവസം കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിക്കുവാന്‍ വിന്‍ഡീസിനെ സഹായിച്ചത്.

32 റണ്‍സുമായി ഹെറ്റ്മ്യറും ഒപ്പം 17 റണ്‍സ് നേടി ഷെയിന്‍ ഡോവ്റിച്ചുമാണ് ക്രീസില്‍ വിന്‍ഡീസിനായി നില്‍ക്കുന്നത്. ആറാം വിക്കറ്റില്‍ 46 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇതുവരെ നേടിയത്. മെഹ്ദി ഹസന്‍ മൂന്നും ഷാക്കിബ് അല്‍ ഹസന്‍ രണ്ടും വിക്കറ്റാണ് നേടിയത്.

Advertisement