ദേശീയ ജൂനിയർ ഫുട്ബോൾ, കേരളത്തിന് വിജയ തുടക്കം

- Advertisement -

ദേശീയ ജൂനിയർ ഫുട്ബോളിൽ കേരളത്തിന് വിജയ തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ ഛത്തീസ്ഗഡഡിനെയാണ് കേരളം പരാജയപ്പെടുത്തിയത്‌. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. കേരളത്തിനായി രാഹുൽ ഇരട്ട ഗോളുകൾ നേടി. 17ആം മിനുട്ടിലും 73ആം മിനുട്ടിലുമായിരുന്നു രാഹുലിന്റെ ഗോളുകൾ. കളി അവസാനിക്കുന്നതിന് തൊട്ടു മുൻപ് അക്മൽ ഷാൻ ആണ് കേരള ജൂനിയർ ടീമിന്റെ മൂന്നാം ഗോൾ നേടിയത്.

തിങ്കളാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ കേരളം ഉത്തരാഖണ്ഡിനെ നേരിടും.

Advertisement