കിംഗ്സിനു ആദ്യ ജയം, ജയമില്ലാതെ ടൈറ്റന്‍സ്, ടീമിന്റെ മൂന്നാം പരാജയം

രാജ്ഷാഹി കിംഗ്സ് തങ്ങളുടെ ആദ്യ ജയം നേടിയപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ മൂന്നാം തോല്‍വി ഏറ്റുവാങ്ങി ഖുല്‍ന ടൈറ്റന്‍സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യ ജയത്തിനായി ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ 7 വിക്കറ്റിന്റെ വിജയം രാജ്ഷാഹി കിംഗ്സ് സ്വന്തമാക്കുകയായിരുന്നു. 20 ഓവറില്‍ 117/9 എന്ന സ്കോറാണ് ആദ്യം ബാറ്റ് ചെയ്ത ഖുല്‍ന നേടിയത്. ലക്ഷ്യം 7 പന്ത് അവശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കിംഗ്സ് മറികടന്നു.

ഇസ്രു ഉഡാനയുടെ ബൗളിംഗ് മികവാണ് ഖുല്‍നെ തകര്‍ത്തെറിഞ്ഞത്. താരം 4 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ട് നല്‍കി 3 വിക്കറ്റ് നേടിയപ്പോള്‍ മുസ്തഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റുമായി മികച്ച് നിന്നു. 23 റണ്‍സ് നേടിയ ജുനൈദ് സിദ്ദിക്കി ഖുല്‍ന ടൈറ്റന്‍സിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ദാവീദ് മലന്‍ 22 റണ്‍സ് നേടി.

മെഹ്ദി ഹസന്‍ അര്‍ദ്ധ ശതകവും മോമിനുള്‍ ഹക്ക് 44 റണ്‍സും നേടി രാജ്ഷാഹി കിംഗ്സിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇസ്രു ഉഡാനയാണ് കളിയിലെ താരം.

Previous articleനെയ്മർ ഗോളടിച്ചിട്ടും അഞ്ച് വർഷത്തിന് ശേഷം പി.എസ്.ജിക്ക് തോൽവി
Next articleശതകം നഷ്ടമായി വിനൂപ്, പൂജ്യത്തിനു പുറത്തായി അസ്ഹറുദ്ദീന്, കേരളത്തിനു ജയം കൈയ്യകലത്തില്‍