ഓയിന്‍ മോര്‍ഗന്‍ ധാക്ക ഡൈനാമൈറ്റ്സിന് വേണ്ടി കളിക്കാനെത്തുന്നു

ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജേതാവ് നായകന്‍ കൂടിയായ ഓയിന്‍ മോര്‍ഗന്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക് എത്തുന്നു. ധാക്ക ഡൈനാമൈറ്റ്സിന് വേണ്ടിയാണ് പുതിയ സീസണില്‍ താരം കളിക്കുക. പരിമിത ഓവര്‍ ക്രിക്കറ്റിലും പൊതുവേ ടി20യിലുമുള്ള ഓയിന്‍ മോര്‍ഗന്റെ അനുഭവ പരിചയം ടീമിന് മുതല്‍ക്കൂട്ടാവുമെന്നാണ് ഡൈനാമൈറ്റ്സ് ചീഫ് എക്സിക്യൂട്ടീവ് ഒബൈദ് നിസാം പറഞ്ഞത്. സീസണ്‍ മുഴുവന്‍ താരത്തിന്റെ സേവനം ഫ്രാഞ്ചൈസിയ്ക്ക് ലഭിക്കുമെന്നും ടീം പ്രതീക്ഷിച്ചു.

ഒരു ടീമില്‍ രണ്ട് വിദേശ താരങ്ങളെ ആവാമെന്നിരിക്കെയാണ് മോര്‍ഗനെ ടീമിലേക്ക് ഫ്രാഞ്ചൈസി എത്തിച്ചിരിക്കുന്നത്. ടീമിനെ മുമ്പ് നയിച്ചിട്ടുള്ള താരം കൂടിയായ ഷാക്കിബിനെ ക്യാപ്റ്റന്‍സി ഏല്പിക്കുമോ അതോ മോര്‍ഗനെ ആ ദൗത്യം ഏല്പിക്കുമോ എന്നതാണ് ഇനി ഫ്രാഞ്ചൈസിയുടെ ഭാഗത്ത് നിന്നുണ്ടാവേണ്ട ഒരു തീരുമാനം.

Previous article‘സിദാൻ ഒരു അപമാനം’- റയൽ പരിശീലകനെ രൂക്ഷമായി വിമർശിച്ച് ബെയ്‌ലിന്റെ ഏജന്റ്
Next articleഅമ്പാടുവിന് ലോൺ തന്നെ അഭയം, ബുണ്ടസ് ലീഗെയിലേക്ക് മറാനൊരുങ്ങി ചെൽസി യുവ താരം