അമ്പാടുവിന് ലോൺ തന്നെ അഭയം, ബുണ്ടസ് ലീഗെയിലേക്ക് മറാനൊരുങ്ങി ചെൽസി യുവ താരം

0
അമ്പാടുവിന് ലോൺ തന്നെ അഭയം, ബുണ്ടസ് ലീഗെയിലേക്ക് മറാനൊരുങ്ങി ചെൽസി യുവ താരം

ചെൽസിയുടെ ടീനേജ് താരം ഈഥൻ അമ്പാടുവിന് ലോൺ. ബുണ്ടസ് ലീഗ ക്ലബ്ബായ ലെയ്പ്‌സിഗിലേക്കാണ് താരം ലോണിൽ പോകുന്നത്. കരാറിന് മുൻപായി താരം മെഡിക്കൽ പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ ഉണ്ട്. കഴിഞ്ഞ സീസണിൽ കാര്യമായി കളിക്കാതിരുന്ന അമ്പാടു ലോണിൽ പോകുന്നതാകും ഉചിതം എന്ന് ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.

18 വയസുകാരനായ അമ്പാടു ചെൽസി യുവ നിരയിൽ ഏറ്റവും കഴിവുള്ള കളിക്കാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. സെൻട്രൽ ഡിഫൻസിലും, ഡിഫൻസീവ് മിഡ്ഫീൽഡർ റോളിലും ഒരേ പോലെ തിളങ്ങാനാവുന്ന താരമാണ് അമ്പാടു. വെയിൽസ് ദേശീയ ടീം അംഗമാണ് അമ്പാടു.