ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിൽ ആറ് ഫ്രാഞ്ചൈസികളുണ്ടാകുമെന്നറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ എട്ടാം പതിപ്പിൽ ആറ് ടീമുകള്‍ ഉണ്ടാകുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. എട്ട് ബിസിനസ്സ് ഗ്രൂപ്പുകളിൽ നിന്ന് എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്സ് ലഭിച്ചുവെന്ന് നേരത്തെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു.

ഈ സീസണിൽ ഫ്രാഞ്ചൈസികള്‍ക്ക് ഒരു വര്‍ഷത്തെ കരാര്‍ ആണ് നല്‍കിയിരിക്കുന്നത്. ഈ സീസണിന് ശേഷം മാത്രമേ ദൈര്‍ഘ്യമേറിയ കരാര്‍ നല്‍കുകയുള്ളുവെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

അതിനാൽ തന്നെ ധാക്ക ഡൈനാമൈറ്റ്സ്, രംഗ്പൂര്‍ റൈഡേഴ്സ്, ഖുൽന ടൈറ്റന്‍സ് എന്നിവര്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിൽ നിന്ന് പിന്മാറി.

Previous article“കോഹ്ലിക്ക് കീഴിൽ കളിച്ച ഒരോ നിമിഷവും താൻ ആസ്വദിച്ചിരുന്നു” – രോഹിത്
Next articleലേലത്തിൽ തന്നെ അപമാനിച്ചു, പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കില്ല എന്ന് കമ്രാൻ അക്മൽ