“കോഹ്ലിക്ക് കീഴിൽ കളിച്ച ഒരോ നിമിഷവും താൻ ആസ്വദിച്ചിരുന്നു” – രോഹിത്

കോഹ്ലി ക്യാപ്റ്റനായിരിക്കെ അദ്ദേഹത്തിന്റെ കീഴിൽ ഉള്ള ഒരോ നിമിഷവും താൻ ആസ്വദിച്ചിരുന്നു എന്ന് ഇന്ത്യയുടെ ഇപ്പോഴത്തെ പരിമിത ഓവർ ക്യാപ്റ്റൻ രോഹിത് ശർമ്മ. “തിരിഞ്ഞ് നോക്കേണ്ടതില്ലാത്ത അവസ്ഥയിലാണ് അദ്ദേഹം ടീമിനെ എത്തിച്ചത്. കോഹ്ലി ടീമിനെ നയിച്ച ആ അഞ്ച് വർഷം അദ്ദേഹം ഞങ്ങളെ മുന്നിൽ നിന്ന് നയിച്ചു” രോഹിത് പറഞ്ഞു.

‘എല്ലാ മത്സരങ്ങളും ജയിക്കുന്നതിനുള്ള വ്യക്തമായ ധീരതയും നിശ്ചയദാർഢ്യവും മുഴുവൻ സ്ക്വാഡിനും നൽകാൻ അദ്ദേഹത്തിന് ആയി. ഞാൻ അദ്ദേഹത്തോടൊപ്പം ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, ഓരോ നിമിഷവും ഞാൻ ആസ്വദിച്ചിട്ടുണ്ട്, ഇനിയും അത് തുടരും” രോഹിത് പറഞ്ഞു.

Previous articleകൊബാം!! ചെൽസിയുടെ ഒന്നാന്തരം അക്കാദമിയുടെ കഥ
Next articleബംഗ്ലാദേശ് പ്രീമിയര്‍ ലീഗിൽ ആറ് ഫ്രാഞ്ചൈസികളുണ്ടാകുമെന്നറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്