ലേലത്തിൽ തന്നെ അപമാനിച്ചു, പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കില്ല എന്ന് കമ്രാൻ അക്മൽ

20211213 154929

ഇന്നലെ നടന്ന പാകിസ്താൻ സൂപ്പർ ലീഗ് പ്ലയർ ഡ്രാഫ്റ്റ് വിവാദത്തിൽ. മുൻ പാകിസ്താൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ തന്നെ ലേലത്തിൽ അപമാനിച്ചു എന്ന് പറഞ്ഞ് പാകിസ്താൻ സൂപ്പർ ലീഗ് ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചു. പി‌എസ്‌എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനും ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ കളിക്കാരനുമായ കമ്രാൻ അക്മൽ ഡ്രാഫ്റ്റിൽ ഏറ്റവും വില കുറഞ്ഞ കാറ്റഗറിയിൽ നിന്ന് ആണ് ലേലത്തിൽ പോയത്. ഇതാണ് താരത്തെ രോഷാകുലനാക്കിയത്.

അദ്ദേഹത്തിന്റെ പഴയ ടീമായ പെഷവാർ സാൽമി തന്നെ ആണ് താരത്തെ സ്വന്തമാക്കിയത്. എന്നാൽ ഈ ലേലം ഒരു അപമാനം എന്ന് അക്മൽ പറഞ്ഞു, “ഇത് ഇങ്ങനെ അവസാനിക്കണമെങ്കിൽ, അങ്ങനെയാകട്ടെ, പക്ഷേ ഞാൻ കളിക്കാൻ പോകുന്നില്ല”. ഡ്രാഫ്റ്റിന് ശേഷം അദ്ദൃഹം പറഞ്ഞു.

അക്മലിനെ ഡയമണ്ട് വിഭാഗത്തിൽ നിന്ന് ഗോൾഡ് വിഭാഗത്തിലേക്ക് മാറ്റി ആയിരുന്നു ലേലം ആരംഭിച്ചത്. എന്നാൽ ഒടുവിൽ സിൽവർ വിഭാഗത്തിൽ നിന്ന് ആണ് സാൽമി അക്മലിനെ സ്വന്തമാക്കിയത്. തന്റെ തീരുമാനത്തിൽ മാറ്റമില്ല എന്ന് തന്നെയാണ് അക്മൽ പറയുന്നത്.

Previous articleബംഗ്ലാദേശ് പ്രീമിയര്‍ ലീഗിൽ ആറ് ഫ്രാഞ്ചൈസികളുണ്ടാകുമെന്നറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്
Next articleചാമ്പ്യൻസ് ലീഗിൽ തീപ്പാറും!! മെസ്സിയും റൊണാൾഡോയും നേർക്കുനേർ