മാനസ്സികാസ്വാസഥ്യത്തെക്കുറിച്ച് ബംഗ്ലാദേശ് താരങ്ങള്‍ തുറന്ന് പറയണം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട്, ഓസ്ട്രേലിയ താരങ്ങളെ പോലെ മാനസ്സിക പ്രശ്നങ്ങളെയും ആസ്വാസ്ഥ്യങ്ങളെയും കുറിച്ച് ബംഗ്ലാദേശ് താരങ്ങള്‍ മുന്നോട്ട് വന്ന് തുറന്ന് പറയേണ്ടൊരു കാലമെത്തിയെന്ന് പറഞ്ഞ് ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സല്‍ ഡൊമിംഗോ. സാമൂഹിക കാരണങ്ങളാല്‍ ഇത്തരം കാര്യങ്ങള്‍ തുറന്ന് പറയുവാന്‍ ബംഗ്ലാദേശ് താരങ്ങള്‍ മടിക്കുന്നുണ്ടെന്നും എന്നാല്‍ ഇത്തരം കാര്യങ്ങള്‍ തുറന്ന് പറയുവാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം തന്റെ കളിക്കാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് ഡൊമിംഗോ പറയുന്നത്.

മൊര്‍തസയും ഡിപ്രഷനെക്കുറിച്ച് തുറന്ന് പറയുവാന്‍ ബംഗ്ലാദേശ് താരങ്ങള്‍ തയ്യാറല്ലെന്നും മാനസ്സിക ആരോഗ്യത്തിന് വേണ്ടത്ര പ്രാധാന്യം കല്പിക്കുന്ന ഒരു സംസ്കാരം അല്ല ബംഗ്ലാദേശിന്റേതെന്നും വ്യക്തമാക്കി. ആര്‍ക്കെങ്കിലും പൂര്‍ണ്ണ മാനസിക ആരോഗ്യം ഇല്ലെങ്കില്‍ പോലും അത് തുറന്ന് സമ്മതിക്കുവാനുള്ള ധൈര്യവും ഇവിടെ ഇല്ലെന്നും മൊര്‍തസ വ്യക്തമാക്കി.

താരങ്ങള്‍ സത്യസന്ധമായി കാര്യങ്ങള്‍ തുറന്ന് പറയേണ്ട ഒരു വിഷയമാണെന്നാണ് റസ്സല്‍ ഡൊമിംഗോ ഈ വിഷയത്തിലെ തന്റെ അഭിപ്രായമായി പറഞ്ഞത്. എല്ലാവര്‍ക്കും ഇത് തുറന്ന് പറയുവാനുള്ള ഒരു ധൈര്യം ഇപ്പോളുണ്ടാവില്ല, എന്നാല്‍ അത്തരമൊരു സാഹചര്യം സൃഷ്ടിക്കുകയാണ് ഏറെ പ്രധാനമെന്നും ഡൊമിംഗോ വ്യക്തമാക്കി. ഇത്തരം കെട്ടുപാടുകളെ പൊട്ടിച്ചെറിയുകയാണ് ഏറ്റവും പ്രധാനമെന്നും ഡൊമിംഗോ വ്യക്തമാക്കി.