രണ്ടാം സെഷനിൽ നാല് വിക്കറ്റ് നഷ്ടം, ബംഗ്ലാദേശ് കളി കളയുന്നു

Sports Correspondent

Westindies
Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിന്‍ഡീസിനെതിരെ സെയിന്റ് ലൂസിയയിൽ മോശം രണ്ടാം സെഷന്‍ പ്രകടനവുമായി ബംഗ്ലാദേശ്. 77/2 എന്ന നിലയിൽ നിന്ന് 4 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 82 റൺസാണ് ടീം രണ്ടാം സെഷനിൽ നേടിയത്. 159/6 എന്ന നിലയിലാണ് സന്ദര്‍ശകര്‍ ഇപ്പോള്‍.

34 റൺസുമായി ലിറ്റൺ ദാസ് പൊരുതുമ്പോള്‍ 5 റൺസ് നേടി മെഹ്ദി ഹസന്‍ ആണ് ക്രീസിലുള്ളത്. നജ്മുള്‍ ഹൊസൈന്‍ ഷാന്റെ 26 റൺസും അനാമുള്‍ ഹക്ക് 23 റൺസും നേടി.

വെസ്റ്റിന്‍ഡീസിനായി അൽസാരി ജോസഫും ആന്‍ഡേഴ്സൺ ഫിലിപ്പും രണ്ട് വീതം വിക്കറ്റ് നേടി.