ബംഗ്ലാദേശില്‍ ലോക്ക്ഡൗണ്‍, ശ്രീലങ്കന്‍ പരമ്പര നിശ്ചയിച്ച പോലെ നടക്കുമെന്ന പ്രതീക്ഷയില്‍ ബോര്‍ഡ്

Bangladesh

ബംഗ്ലാദേശില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ രാജ്യം ഒരാഴ്ചത്തെ ലോക്ക്ഡൗണിലേക്ക് നീങ്ങുവാനിരിക്കുമ്പോള്‍ ശ്രീലങ്കയുമായുള്ള പരമ്പര നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നാണ് ബംഗ്ലാദേശ് ബോര്‍ഡിന്റെ തീരുമാനം.

രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങിയ ശ്രീലങ്കന്‍ പരമ്പര മുന്‍ നിശ്ചയിച്ച പോലെ തന്നെ നടക്കുമെന്നാണ് ബിസിബി ചീഫ് എക്സിക്ക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരിയുടെ പ്രതീക്ഷ. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ അധികാരികളോട് ആലോചിച്ച ശേഷമം മാത്രമേ ഇതില്‍ എന്തെങ്കില്‍ വ്യത്യാസമുണ്ടോ എന്നത് അറിയുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു.

നടപടികളെല്ലാം മുന്‍ നിശ്ചയ പ്രകാരം മുന്നോട്ട് പോകുകയാണെന്നും രാജ്യത്തെ സ്ഥിതി തങ്ങളും നിരീക്ഷിക്കുകയാണെന്നാണ് നിസ്സാമുദ്ദീന്‍ പറഞ്ഞത്. ഏതാനും ദിവസങ്ങള്‍ക്കിടയില്‍ കൃത്യമായ വിവരം പരമ്പരയെ സംബന്ധിച്ച് അറിയാനാകുമെന്ന് ബംഗ്ലാദേശ് ബോര്‍ഡ് അംഗം പറഞ്ഞു.

ഏപ്രില്‍ 21ന് ആണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക. രണ്ടാം ടെസ്റ്റ് ഏപ്രില്‍ 29നും ആരംഭിയ്ക്കും. കാന്‍ഡിയിലെ പല്ലേകീലേ സ്റ്റേഡിയത്തിലാണ് ഇരു മത്സരങ്ങളും നടക്കുക.