സെൽഫ് ഗോളിൽ ലീഡ്സ് യുണൈറ്റഡിന്റെ വിജയം

20210403 234149

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡിന് വിജയം. ഇന്ന് ഷെഫീൽഡ് യുണൈറ്റഡിനെ നേരിട്ട ലീഡ്സ് യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഒരു സെൽഫ് ഗോളാണ് ലീഡ്സിന് വിജയം നൽകിയത്. 12ആം മിനുറ്റിൽ ഹരിസൺ ലീഡ്സിന് ലീഡ് നൽകിയത്. 45ആം മിനുട്ടിൽ ഒബ്സൊൺ ഷെഫീൽഡിന് സമനില നൽകി. ഗോൾ വരയിൽ വെച്ച് ആ ഷോട്ട് ക്ലിയർ ചെയ്തു എങ്കിലും ഗോൾ ലൈൻ ടെക്നോളജിയിൽ ഗോൾ ആണെന്നു തെളിഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജഗിയേൽകയുടെ ഒരു സെൽഫ് ഗോൾ ലീഡ്സിന് ലീഡ് തിരികെ നൽകി. ഈ ഗോൾ ലീഡ്സിന് വിജയവും നൽകി. ഈ വിജയത്തോടെ ലീഡ്സ് 42 പോയിന്റുമായി പത്താം സ്ഥാനത്ത് എത്തി. ഷെഫീൽഫഡ് ലീഗിൽ അവസാന സ്ഥാനത്തു തന്നെ തുടരുന്നു.

Previous articleബംഗ്ലാദേശില്‍ ലോക്ക്ഡൗണ്‍, ശ്രീലങ്കന്‍ പരമ്പര നിശ്ചയിച്ച പോലെ നടക്കുമെന്ന പ്രതീക്ഷയില്‍ ബോര്‍ഡ്
Next articleലെസ്റ്ററും വീണു, മാഞ്ചസ്റ്റർ സിറ്റി കിരീടത്തിനു തൊട്ട് അരികിൽ