ആന്റിഗ്വയില്‍ ബംഗ്ലാദേശിനെ കാത്തിരിക്കുന്നത് നാണക്കേട്

- Advertisement -

ആന്റിഗ്വയില്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് നാണംക്കെട്ട തോല്‍വിയിലേക്ക് നീങ്ങുന്നു. ആദ്യ ഇന്നിംഗ്സില്‍ 43 റണ്‍സിനു ഓള്‍ഔട്ട് ആയ ടീം രണ്ടാം ഇന്നിംഗ്സില്‍ 62/6 എന്ന നിലയിലാണ് രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍. ആദ്യ ഇന്നിംഗ്സില്‍ കെമര്‍ റോച്ച് 5 വിക്കറ്റ് നേടിയെങ്കില്‍ രണ്ടാം ഇന്നിംഗ്സില്‍ ഷാനണ്‍ ഗബ്രിയേലാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്.

4 വിക്കറ്റാണ് ഗബ്രിയേല്‍ ഇന്നിംഗ്സില്‍ നേടിയത്. ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റും നേടി. 15 റണ്‍സുമായി മഹമ്മദുള്ളയും 7 റണ്‍സ് നേടി നൂറുള്‍ ഹസനുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ 301 റണ്‍സ് കൂടി ബംഗ്ലാദേശ് നേടേണ്ടതുണ്ട്.

നേരത്തെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനു 271/3 എന്ന നിലയില്‍ പിരിഞ്ഞ വിന്‍ഡീസിനു ക്രെയിഗ് ബ്രാ‍ത്‍വൈറ്റിനെ കളി പുനരാരംഭിച്ചപ്പോള്‍ നഷ്ടമാവുകയായിരുന്നു. 121 റണ്‍സ് നേടിയ ബ്രാത്‍വൈറ്റിനെ ഷാകിബ് ആണ് പുറത്താക്കിയത്. ഷായി ഹോബ്(67), ജേസണ്‍ ഹോള്‍ഡര്‍(33), കെമര്‍ റോച്ച്(33) എന്നിവരുടെ ചെറുത്തുനില്പിന്റെ ഫലമായി 406 റണ്‍സ് നേടിയാണ് വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചത്.

ബംഗ്ലാദേശിനു വേണ്ടി അബു ജയേദ്, മെഹ്ദി ഹസന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും ഷാകിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റും നേടി. ശേഷിച്ച വിക്കറ്റുകള്‍ കമ്രുല്‍ ഇസ്ലാം റബ്ബി, മഹമ്മദുള്ള എന്നിവരാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement