വിന്‍ഡീസിനു ഫോളോ ഓണ്‍, ആദ്യ ഇന്നിംഗ്സ് 111നു അവസാനിച്ചു

- Advertisement -

ബംഗ്ലാദേശിന്റെ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന്റെ നാണംകെട്ട ബാറ്റിംഗ് പ്രകടനം. 111 റണ്‍സിനു ഓള്‍ഔട്ട് ആയി 397 റണ്‍സിന്റെ ലീഡ് ബംഗ്ലാദേശിനു നല്‍കി ടീം ഫോളോ ഓണിനു വിധേയനാകുകയായിരുന്നു. ഷിമ്രണ്‍ ഹെറ്റ്മ്യര്‍(39), ഷെയിന്‍ ഡോവ്റിച്ച്(37) എന്നിവരുടെ പോരാട്ടം ഒഴിച്ച് നിര്‍ത്തിയാല്‍ വിന്‍ഡീസ് നിര തീര്‍ത്തും നിരാശാജനകമായിരുന്നു.

ഇന്നലെ 29/5 എന്ന നിലയില്‍ ഒത്തുകൂടിയ ഹെറ്റ്മ്യര്‍-ഡോവ്റിച്ച് കൂട്ടുകെട്ട് 57 റണ്‍സ് ആറാം വിക്കറ്റില്‍ നേടി പുറത്താകുകയായിരുന്നു. ഹെറ്റ്മ്യറിനെ മെഹ്ദി ഹസന്‍ സ്വന്തം ബൗളിംഗില്‍ പിടിച്ച് പുറത്താക്കിയപ്പോള്‍ ഹസന്‍ തന്നെ ഷെയിന്‍ ഡോവ്റിച്ചിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി. ഏഴ് വിക്കറ്റ് വീഴ്ത്തിയ മെഹ്ദി ഹസനാണ് വിന്‍ഡീസിന്റെ അന്തകനായത്. ഷാക്കിബ് അല്‍ ഹസനു 3 വിക്കറ്റ് ലഭിച്ചു.

Advertisement