ആവേശപോരാട്ടത്തിൽ അവസാന ഓവറിൽ വിജയം കുറിച്ച് ബംഗ്ലാദേശ്, പൊരുതി വീണ് സിംബാബ്‍വേ

Soumyasarkar

സിംബാബ്‍വേയ്ക്കെതിരെ ടി20 പരമ്പര വിജയിച്ച് ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 193/5 എന്ന സ്കോര്‍ നേടിയപ്പോള്‍ 2 പന്ത് ബാക്കി നില്‍ക്കെയാണ് ബംഗ്ലാദേശ് വിജയം കുറിച്ചത്. 49 പന്തിൽ 68 റൺസ് നേടിയ സൗമ്യ സര്‍ക്കാരും 28 പന്തിൽ 34 റൺസ് നേടിയ മഹമ്മദുള്ളയും ബംഗ്ലാദേശിന്റെ വിജയ പ്രതീക്ഷ നിലനിര്‍ത്തിയപ്പോളും ഇരുവരും പുറത്തായ ശേഷം ബംഗ്ലാദേശിന്റെ നില പരുങ്ങലിലാകുകയായിരുന്നു.

18 പന്തിൽ 28 റൺസ് എന്ന നിലയിൽ ബംഗ്ലാദേശ് നില്‍ക്കുമ്പോള്‍ ഡിയോൺ മയേഴ്സിന്റെ ഓവറിൽ ഹാട്രിക്ക് ബൗണ്ടറികള്‍ നേടി ഷമീം ഹൊസൈന്‍ ആണ് കളി മാറ്റി മറിച്ചത്. 12 പന്തിൽ 13 റൺസ് എന്ന് നിലയിലേക്ക് മത്സരം വന്ന ശേഷം അനായാസം മത്സരം ബംഗ്ലാദേശ് കൈപ്പിടിയിലായി.

15 പന്തിൽ പുറത്താകാതെ 31 റൺസ് ഷമീം പുറത്താകാതെ നില്‍ക്കുകയായിരുന്നു. സിംബാബ്‍വേയ്ക്ക് വേണ്ടി ബ്ലെസ്സിംഗ് മുസറബാനിയും ലൂക്ക് ജോംഗ്വേയും രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു.

Previous articleലിവർപൂൾ ആരാധകരെ വിമർശിച്ച് വൈനാൽദം
Next articleഡച്ച് ഫോർവേഡ് ഡോണയെല് മലൻ ഡോർട്മുണ്ടിലേക്ക്