ചതുര്‍രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് കളിക്കുവാനുള്ള അയര്‍ലണ്ടിന്റെ ക്ഷണം നിരസിച്ച് ബംഗ്ലാദേശ്

- Advertisement -

ഡിസംബറില്‍ നാല് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടി20 ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാനുള്ള അയര്‍ലണ്ടിന്റെ ക്ഷണം നിരസിച്ച് ബംഗ്ലാദേശ്. ശ്രീലങ്കയുമായുള്ള പരമ്പര നീട്ടി വെച്ചതിനെത്തുടര്‍ന്നാണ് ബംഗ്ലാദേശിനെ അയര്‍ലണ്ട് ക്ഷണിച്ചത്. എന്നാല്‍ തങ്ങളുടെ ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ ആരംഭിക്കുന്നതിനാലാണ് ഈ ക്ഷണം നിരസിക്കുന്നതെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി.

അയര്‍ലണ്ട്, സ്കോട്‍ലാന്‍ഡ്, പിന്നെ മറ്റൊരു അസോസ്സിയേറ്റ് രാജ്യം എന്നിവരാവും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക. യുഎഇയിലാണ് ടൂര്‍ണ്ണമെന്റ് അരങ്ങേറുക. ജനുവരിയില്‍ വിന്‍ഡീസിനെതിരെ നാട്ടിലൊരു പരമ്പരയുള്ളതിനാല്‍ തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും നല്ലതെന്നാണ് ബംഗ്ലാദേശ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

Advertisement