ആദ്യ ഇന്നിംഗ്സിലെ പോലെ രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിന് തകര്‍ച്ച, വീണ്ടും രക്ഷകരാകുമോ മുഷ്ഫിക്കുര്‍ റഹിമും ലിറ്റൺ ദാസും?

Sports Correspondent

Srilanka
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയെ 506 റൺസിന് പുറത്താക്കിയ ശേഷം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. നാലാം ദിവസം അവസാനിക്കുമ്പോള്‍ 34/4 എന്ന നിലയില്‍ ആണ് ബംഗ്ലാദേശ്. ആദ്യ ഇന്നിംഗ്സിലും സമാനമായ രീതിയിൽ ബംഗ്ലാദേശ് 24/5 എന്ന നിലയിലേക്ക് വീണിരുന്നു. അപ്പോള്‍ രക്ഷകരായി എത്തിയ ലിറ്റൺ ദാസും മുഷ്ഫിക്കുര്‍ റഹിമും ആണ് ഇപ്പോള്‍ ക്രീസിലുള്ളത്.

14 റൺസുമായി മുഷ്ഫിക്കുര്‍ റഹിമും 1 റൺസ് നേടി ലിറ്റൺ ദാസും ആണ് ക്രീസിലുള്ളത്. 107 റൺസ് ലീഡ് ഇപ്പോളും ശ്രീലങ്കയുടെ കൈവശമാണുള്ളത്. ബംഗ്ലാദേശിന് വേണ്ടി അസിത ഫെര്‍ണാണ്ടോ 2 വിക്കറ്റ് നേടി ഓപ്പണര്‍മാരെ രണ്ടും പുറത്താക്കുകയായിരുന്നു.