രണ്ടാം ടി20യിൽ ആധിപത്യം പുലര്‍ത്തി പാക്കിസ്ഥാന്‍

Sports Correspondent

Pakistanwomen
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യിൽ പാക്കിസ്ഥാന് 7 വിക്കറ്റ് വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 102/6 എന്ന സ്കോര്‍ മാത്രം നേടിയപ്പോള്‍ 17.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് നേടി പാക്കിസ്ഥാന്‍ വനിതകള്‍ വിജയിക്കുകയായിരുന്നു.

ഹസിനി പെരേര(35), നിലാക്ഷി ഡി സിൽവ(21) എന്നിവരാണ് ശ്രീലങ്കയ്ക്കായി റൺസ് കണ്ടെത്തിയത്. എന്നാൽ ആര്‍ക്കും തന്നെ ടി20 വേഗതയിൽ സ്കോര്‍ നടത്തുവാന്‍ സാധിച്ചില്ല. പാക്കിസ്ഥാന് 34 റൺസ് നേടുന്നതിനിടെ 3 വിക്കറ്റ് നഷ്ടപ്പെടുത്തിയപ്പോള്‍ ഐഷ നസീം(45*), ബിസ് മാറൂഫ്(22*) എന്നിവര്‍ ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.