ഏഷ്യ കപ്പിന്റെ തീരുമാനം അറിഞ്ഞ ശേഷം മാത്രം ബംഗ്ലാദേശിന്റെ പരിശീലന ക്യാമ്പ്

Photo: Twitter/@BCBtigers
- Advertisement -

ഈ വര്‍ഷം ഏഷ്യ കപ്പ് നടക്കുമോ ഇല്ലയോ എന്നതില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനം എടുത്ത ശേഷം മാത്രമാവും തങ്ങളുടെ പരിശീലന ക്യാമ്പ് ആരംഭിക്കണോ വേണ്ടയോ എന്നത് തീരുമാനിക്കുകയുള്ളുവെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ടൂര്‍ണ്ണമെന്റിന്റെ നടത്തിപ്പിന്മേലുള്ള തീരുമാനം ജൂലൈ 9ന് എസിസി എടുക്കുമെന്നാണ് അറിയുന്നത്.

ഈ വിഷയത്തില്‍ അനുകൂല തീരുമാനം ഉണ്ടായാല്‍ ബംഗ്ലാദേശ് 24 അംഗ സംഘത്തെ പരിശീലനത്തിനായി നിയമിക്കുമന്നാണ് അറിയുന്നത്. ജൂണില്‍ കൂടിയ എസിസി മീറ്റിംഗില്‍ ശ്രീലങ്കയില്‍ കൊറോണ വ്യാപനം കുറവായതിനാല്‍ ഏഷ്യ കപ്പ് അവിടെ നടത്താമെന്നുള്ള കാര്യം പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്. അഥവാ ഏഷ്യ കപ്പ് നടത്തേണ്ടതില്ലെന്ന് എസിസി തീരുമാനിക്കുകയാണെങ്കില്‍ ബംഗ്ലാദേശ് ബോര്‍ഡ് 37 അംഗ താരങ്ങളുടെ ക്യാമ്പ് നടത്തുമെന്നാണ് അറിയുന്നത്. ഇവിടെ ഫിറ്റ്നെസ്സിന് മാത്രമാവും പ്രാധാന്യം നല്‍കുന്നതെന്നും ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

Advertisement