ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് ബംഗ്ലാദേശ്

ഇന്ത്യയ്ക്കെതിരെ മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്. 15 അംഗ സംഘത്തില്‍ നിന്ന് റൂബല്‍ ഹൊസൈനെ ഒഴിവാക്കിയപ്പോള്‍ അറാഫത്ത് സണ്ണി, അല്‍-അമീന്‍ ഹൊസൈന്‍ എന്നിവരെ തിരികെ വിളിച്ചിട്ടുണ്ട്. ഷാക്കിബ് ഹസനാണ് ടീമിനെ നയിക്കുന്നത്. ടി20 പരമ്പരയ്ക്ക് ശേഷം രണ്ട് ടീമുകളും രണ്ട് ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടും. നവംബര്‍ 3ന് ഡല്‍ഹിയിലാണ് ആദ്യ ടി20 മത്സരം. രണ്ടാം മത്സരം രാജ്കോട്ടില്‍ നവംബര്‍ ഏഴിനും അവസാന മത്സരം നാഗ്പൂരില്‍ നവംബര്‍ പത്തിനും അരങ്ങേറും.

ബംഗ്ലാദേശ്: ഷാക്കിബ് അല്‍ ഹസന്‍, തമീം ഇക്ബാല്‍, ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മുഹമ്മദ് നൈം, മുഷ്ഫിക്കുര്‍ റഹിം, മഹമ്മദുള്ള, അഫിഫ് ഹൊസൈന്‍, മൊസ്ദേക്ക് ഹൊസൈന്‍, അമിനുള്‍ ഇസ്ലാം, അറാഫത്ത് സണ്ണി, മുഹമ്മദ് സൈഫുദ്ദീന്‍, അല്‍-അമീന്‍ ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഷഫിയുള്‍ ഇസ്ലാം.

Previous articleഡെന്മാര്‍ക്ക് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂട്ട തോല്‍വി
Next article“കൗട്ടിനോക്ക് ബാഴ്സലോണയിലേക്ക് ഒരു മടങ്ങി വരവില്ല”