ബംഗ്ലാദേശ് 330ന് പുറത്ത്

20211127 121626

പാകിസ്താന് എതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ലഞ്ചിനേക്ക് ബംഗ്ലാദേശ് പുറത്തായി. 330 റൺസ് എടുത്താണ് അവർ ആൾ ഔട്ട് ആയത്. 49-4 എന്ന നിലയിൽ നിന്ന് 330 വരെ എത്തിയതിൽ ബംഗ്ലാദേശ് സന്തോഷിക്കുന്നുണ്ടാകും. 91 റൺസ് എടുത്ത മുഷ്ഫികുർ റഹീമിന്റെയും 114 റൺസ് എടുത്ത ലിറ്റൺ ദാസിന്റെയും ഗംഭീര പ്രകടനമാണ് ബംഗ്ലാദേശിനെ കരകയറ്റിയത്. 206 റൺസിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് അവർ ഉയർത്തിയത്.

38 റൺസ് എടുത്ത മെഹ്ദി ഹസൻ പുറത്താകാതെ നിന്നു എങ്കിലും മറുവശത്ത് ഇന്ന് വിക്കറ്റുകൾ വീണു കൊണ്ടേയിരുന്നു. ഹസൻ അലി പാകിസ്താനായി അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ഷഹീൻ അഫ്രിദി ഫഹീം അഷ്റഫ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

Previous articleലിയോൺ അഗസ്റ്റിൻ തിരികെയെത്താൻ വൈകും
Next articleഫെറാൻ ടോറസിനെ സ്വന്തമാക്കാൻ ആകുമെന്ന പ്രതീക്ഷയിൽ ബാഴ്സലോണ