ബാന്‍ ക്രോഫ്ടിനെ ഒഴിവാക്കി ഓസ്ട്രേലിയ, ന്യൂസിലാണ്ട് പരമ്പരയ്ക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു

- Advertisement -

ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പാക്കിസ്ഥാനെതിരെ 2-0ന് പരമ്പര വിജയിച്ച ടീമില്‍ നിന്ന് കാമറൂണ്‍ ബാന്‍ക്രോഫ്ടിനെ മാത്രമാണ് ഒഴിവാക്കിയത്. മറ്റ് 13 പേരെയും ടീം നില നിര്‍ത്തി.

എന്നാല്‍ താരത്തെ റിസര്‍വ്വ് ആയി ടീമില്‍ പരിഗണിക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. പെര്‍ത്തിലെ ആദ്യ ടെസ്റ്റിലാണ് താരം റിസര്‍വ്വ് താരമായി പരിഗണനയിലുള്ളത്.

ഓസ്ട്രേലിയ: ടിം പെയിന്‍, സ്റ്റീവന്‍ സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യൂ വെയിഡ്, ഡേവിഡ് വാര്‍ണര്‍, ജോ ബേണ്‍സ്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ്, ട്രാവിസ് ഹെഡ്, മാര്‍നസ് ലാബൂഷാനെ, നഥാന്‍ ലയണ്‍, മൈക്കല്‍ നീസെര്‍, ജെയിംസ് പാറ്റിന്‍സണ്‍

ഡിസംബര്‍ 12ന് പെര്‍ത്തില്‍ ഡേ നൈറ്റ് ടെസ്റ്റോടെയാണ് പരമ്പര ആരംഭിക്കുന്നത്. മെല്‍ബണില്‍ ബോക്സിംഗ് ഡേയുടെ അന്നാണ് രണ്ടാം ടെസ്റ്റ്. ജനുവരി 3ന് സിഡ്നിയില്‍ അവസാന ടെസ്റ്റ് നടക്കും.

Advertisement