ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പാക്കി ബൈര്‍സ്റ്റോ – ഡാനിയേല്‍ ലോറന്‍സ് കൂട്ടുകെട്ട്

Bairstow
- Advertisement -

74 റണ്‍സെന്ന ചെറിയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് നാലാം ദിവസം അവസാനിക്കുമ്പോള്‍ 38 റണ്‍സ് നേടുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഇന്ന് അധികം വിക്കറ്റ് നഷ്ടമാകാതെ വിജയം ഉറപ്പാക്കി സന്ദര്‍ശകര്‍. ജോണി ബൈര്‍സ്റ്റോയും ഡാനിയേല്‍ ലോറന്‍സ് കൂട്ടുകെട്ട് നേടിയ 62 റണ്‍സ് കൂട്ടുകെട്ടാണ് ഇം്ലണ്ടിനെ പരമ്പരയില്‍ മുന്നിലെത്തിച്ചത്.

ജോണി ബൈര്‍സ്റ്റോ 35 റണ്‍സും ഡാനിയേല്‍ ലോറന്‍സ് 21 റണ്‍സും നേടിയാണ് ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പാക്കിയത്. ജോ റൂട്ട് ആണ് കളിയിലെ താരം. ആദ്യ ഇന്നിംഗ്സില്‍ താരം ഇരട്ട ശതകം നേടിയിരുന്നു.

Advertisement