മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് ചെൽസി ലീഗിൽ ഒന്നാമത്

20210118 111637
- Advertisement -

ഇംഗ്ലീഷ് വനിതാ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സീസണിലെ ആദ്യ പരാജയം. ചെൽസി വനിതകൾ ആണ് ഇന്നലെ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. ആദ്യ പകുതിയിൽ ഹാർദർ നേടിയ ഗോളിനാണ് ചെൽസി ലീഡ് എടുത്തത്. 61ആം മിനുട്ടിൽ ലോറൻ ജെയിംസിലൂടെ യുണൈറ്റഡ് ഒരു ഗോൾ മടക്കി സമനിലയിൽ എത്തി.

എന്നാൽ മിനുട്ടുകൾക്കകം ഫ്രാൻ കിർബിയിലൂടെ ചെൽസി ലീഡ് തിരികെ പിടിച്ചു. ഈ വിജയം ചെൽസിക്ക് കിരീട പോരാട്ടത്തിൽ മുൻതൂക്കം നൽകും. ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന ഒന്നാമത് എത്താൻ ചെൽസിക്ക് ആയി. ചെൽസിക്കും യുണൈറ്റഡിനും 26 പോയിന്റ് വീതമാണ് ഉള്ളത്. എങ്കിലും ചെൽസി ഒരു മത്സരം കുറവാണ് കളിച്ചത്.

Advertisement