വെയ്ൻ റൂണി മികച്ച പരിശീലകനായി വളരട്ടെ എന്ന് ആശംസിച്ച് അലക്സ് ഫെർഗൂസൺ

Images (9)
- Advertisement -

ഡാർബി കൗണ്ടിയുടെ സ്ഥിര പരിശീലകനായി ചുമതലയേറ്റ വെയ്ൻ റൂണിക്ക് ആശംസകളുമായി ഫുട്ബോൾ ഇതിഹാസം സർ അലക്സ് ഫെർഗൂസൺ. റൂണിക്ക് ഫുട്ബോൾ ലോകത്ത് വലിയ പരിചയ സമ്പത്ത് ഉണ്ട് എന്നും അദ്ദേഹത്തിന്റെ കരിയർ പരിശീലക രംഗത്ത് റൂണിയെ വലിയ രീതിയിൽ സഹായിക്കും എന്നും റൂണിയെ റൂണിയാക്കി മാറ്റിയ പരിശീലകൻ പറഞ്ഞു.

എങ്കിലും ഫുട്ബോൾ എന്നാൽ നല്ല റിസൾട്ട് ഉണ്ടാക്കേണ്ട വ്യവസായം ആണെന്നും അതുകൊണ്ട് തന്നെ റൂണി കരുതിയിരിക്കണം എന്നും അലക്സ് ഫെർഗൂസൺ പറയുന്നു. റൂണിക്ക് തന്നെ അതു ബോധ്യമുണ്ടാകും എന്നും ഫെർഗി പറഞ്ഞു. റൂണിക്ക് പണത്തിനൊ ഒരു ജോലിക്കോ വേണ്ടിയോ അല്ല അദ്ദേഹം പരിശീലകനായിരിക്കുന്നത്. അത് അദ്ദേഹത്തിന്റെ ഫുട്ബോളിനോടുള്ള ആത്മാർത്ഥതയാണ് കാണിക്കുന്നത് എന്നും ഫെർഗൂസൺ പറഞ്ഞു.

Advertisement