വെളിച്ചക്കുറവ് മൂലം കളി നേരത്തെ ഉപേക്ഷിച്ചു, ബംഗ്ലാദേശിന് 474 റണ്‍സ്

Mominulnajmul
- Advertisement -

ബംഗ്ലാദേശിന്റെ ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം നേരത്തെ ഉപേക്ഷിച്ചു. ഇന്ന് 155 ഓവറുകള്‍ പിന്നിടുമ്പോള്‍ 474/4 എന്ന നിലയില്‍ ബംഗ്ലാദേശ് നില്‍ക്കുമ്പോളാണ് വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിച്ചത്. നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(163), മോമിനുള്‍ ഹക്ക്(127) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. യഥാക്രമം ലഹിരു കുമാരയും ധനന്‍ജയ ഡി സില്‍വയും ആണ് ഈ വിക്കറ്റുകള്‍ നേടിയത്.

മുഷ്ഫിക്കുര്‍ റഹിം 43 റണ്‍സും ലിറ്റണ്‍ ദാസ് 25 റണ്‍സും നേടിയാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 50 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്.

Advertisement