മധ്യനിര താരം എഡ്വിൻ സിഡ്നി ചെന്നൈയിനിൽ തുടരും

Img 20210422 123759
- Advertisement -

ചെന്നൈയിന്റെ പ്രധാന മധ്യനിര താരമായ എഡ്വിൻ സിഡ്നി വാൻസ്പോൾ ക്ലബിൽ കരാർ പുതുക്കി. അവസാന രണ്ടു സീസണുകളിലായി മികച്ച പ്രകടനം ക്ലബിൽ കാഴ്ചവെക്കുന്ന എഡ്വിൻ രണ്ടു വർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. അവസാന രണ്ടു സീസണുകളിലായി ചെന്നൈക്ക് വേണ്ടി 34 മത്സരങ്ങൾ എഡ്വിൻ ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. രണ്ട് അസിസ്റ്റും താരം സംഭാവന ചെയ്തു.

രണ്ട് സീസൺ മുമ്പ് ചെന്നൈ സിറ്റിയുടെ ഐലീഗ് കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ച മധ്യനിര താരമായിരുന്നു എഡ്വിൻ സിഡ്നി വാൻസ്പോൾ. ആ കിരീട നേട്ടത്തിനു പിന്നാലെയാൺ ചെന്നൈയിൻ എഫ് സി താരത്തെ സ്വന്തമാക്കിയത്. 28കാരനായ എഡ്വിൻ മൂന്ന് സീസണുകളിൽ ചെന്നൈ സിറ്റിക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

Advertisement