ബാബർ അസത്തിന്റെ ഗംഭീര സെഞ്ച്വറി പാകിസ്ഥാന് രക്ഷയായി, ശ്രീലങ്കയ്ക്ക് ചെറിയ ലീഡ് മാത്രം

പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റിന്റെ രണ്ടാം ദിവസം പാകിസ്ഥാൻ ആളൗട്ട് ആയി. ശ്രീലങ്ക ഉയർത്തിയ ആദ്യ ഇന്നിങ്സിലെ 222 റൺസ് പിന്തുടർന്ന പാകിസ്താൻ 218 റൺസിന് പുറത്തായി‌. ശ്രീലങ്ക ആദ്യ ഇന്നിങ്സിൽ നാലു റൺസ് ലീഡ് ആയി. ക്യാപ്റ്റൻ ബാബർ അസമിന്റെ ഇന്നിങ്സ് ആണ് ശ്രീലങ്കയുടെ ലീഡ് ഇത്ര ചെറിയ റൺസിൽ നിർത്തിയത്. 244 പന്തിൽ 119 റൺസ് എടുക്കാൻ ബാബർ അസത്തിന് ആയി. 11 ഫോറും രണ്ട് സിക്സും അടങ്ങുന്നത് ആയിരുന്നു ബാബർ അസത്തിന്റെ ഇന്നിങ്സ്. പാകിസ്താൻ 85-7 എന്ന നിലയിൽ പരുങ്ങിയടുത്ത് നിന്നാണ് ബാബർ ടീമിനെ ഈ നിലയിൽ എത്തിച്ചത്.

ബാബറിന് ഒരു പിന്തുണ നൽകാൻ പോലും വേറെ ആർക്കും ആയില്ല. അഞ്ചു വിക്കറ്റ് നേടിയ പ്രഭാത് ജയസൂര്യ ആണ് ശ്രീലങ്കയ്ക്ക് ആയി ഏറ്റവും നന്നായി പന്ത് എറിഞ്ഞത്. തീക്ഷ്ണയും മെൻഡിസും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. രജിത ഒരു വിക്കറ്റും വീഴ്ത്തി.