ബംഗ്ലാദേശ് താരം തമീം ഇഖ്ബാൽ ടി20യിൽ നിന്ന് വിരമിച്ചു

Newsroom

20220717 171055

ബംഗ്ലാദേശ് ബാറ്റർ തമീം ഇഖ്ബാൽ ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് തമീം വിരമിക്കുന്ന കാര്യം അറിയിച്ചത്. ഞാൻ ഇന്ന് മുതൽ ടി20യിൽ നിന്ന് വിരമിച്ചതായി കരുതുക. എന്ന് തമീം ഫേസ്ബുക്കിൽ അറിയിച്ചു. 2020 മാർച്ചിൽ സിംബാബ്വെയ്ക്കെതിരെ കളിച്ച ശേഷം തമീം പിന്നെ ടി20 കളിച്ചിട്ടില്ല.

33കാരൻ 78 ടി20 ഇന്റർനാഷണൽ മത്സരങ്ങളിൽ 1758 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും ഏഴ് അർദ്ധ സെഞ്ച്വറികളും അദ്ദേഹം ടി20യിൽ ബംഗ്ലാദേശിനായി നേടി. ടി20യിൽ സെഞ്ച്വറി നേടിയ ഏക ബംഗ്ലാദേശ് ബാറ്റ്സ്മാൻ കൂടിയാണ് തമീം. തമീം തന്റെ രാജ്യത്തിനായി ഏകദിനങ്ങളും ടെസ്റ്റുകളും കളിക്കുന്നത് തുടരും.