ബാബര്‍ അസമിന്റെ എവേ റെക്കോര്‍ഡ് കാര്യമാക്കേണ്ടതില്‍, ഭൂരിഭാഗം ടെസ്റ്റുകളും കരിയറിന്റെ തുടക്കത്തില്‍ കളിച്ചത് – ടോം മൂഡി

ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ശരാശരിയുള്ള താരമാണ് പാക്കിസ്ഥാന്റെ താരോദയമായി വാഴ്ത്തപ്പെടുന്ന ക്രിക്കറ്റര്‍ ബാബര്‍ അസം. അടുത്ത വിരാട് കോഹ്‍ലിയെന്ന് വിളിക്കപ്പെടുന്ന താരത്തെക്കുറിച്ച് ടോം മൂഡി വളരെ അധികം പുകഴ്ത്തിയാണ് സംസാരിച്ചത്. താരത്തിന്റെ ഹോം റെക്കോര്‍ഡിന്റെ അത്രയും എവേ റെക്കോര്‍ഡ് വരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോളാണ് ടോം മൂഡി അതിന്മേലുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്.

ഹോ ടെസ്റ്റുകളില്‍ 67 ശരാശരിയും എവേ ടെസ്റ്റുകളില്‍ 37 റണ്‍സ് ശരാശരിയുമാണ് ബാബര്‍ അസമിന്റേത്. ഇതിന് ടോം മൂഡി പറയുന്ന കാര്യം താരം വളരെകുറച്ച് മത്സരങ്ങളാണ് എവേ ആയി കളിച്ചിട്ടുള്ളതെന്നും അതില്‍ തന്നെ മിക്ക മത്സരങ്ങളും താരത്തിന്റെ കരിയറിന്റെ തുടക്ക കാലഘട്ടത്തിലാണെന്നും മൂഡി പറഞ്ഞു.