ബാബര്‍ അസമിന്റെ മികവില്‍ പാക്കിസ്ഥാന് ജയം

Babarhafeez
- Advertisement -

സിംബാബ്‍വേയ്ക്കെതിരെയുള്ള ആദ്യ ടി20യില്‍ 6 വിക്കറ്റ് ജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 6 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 7 പന്ത് ബാക്കി നില്‍ക്കവെയാണ് പാക്കിസ്ഥാന്‍ മറികടന്നത്.

സിംബാബ്‍വേയ്ക്ക് വേണ്ടി 48 പന്തില്‍ നിന്ന് 70 റണ്‍സുമായി പുറത്താകാതെ നിന്ന വെസ്‍ലി മധേവേരെയാണ് ടോപ് സ്കോറര്‍. ബ്രണ്ടന്‍ ടെയിലര്‍(20), ഷോണ്‍ വില്യംസ്(25), എല്‍ട്ടണ്‍ ചിഗുംബുര(21) എന്നിവരാണ് സിംബാബ്‍വേ ബാറ്റിംഗില്‍ തിളങ്ങിയത്. പാക്കിസ്ഥാന് വേണ്ടി ഹാരിസ് റൗഫും വഹാബ് റിയാസും രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് വേണ്ടി 55 പന്തില്‍ നിന്ന് 82 റണ്‍സ് നേടിയ ബാബര്‍ അസം ആണ് ടോപ് സ്കോറര്‍. മുഹമ്മദ് ഹഫീസ് 36 റണ്‍സ് നേടി. സിംബാബ്‍വേ ബൗളര്‍മാരില്‍ 2 വിക്കറ്റ് നേടിയ ബ്ലെസ്സിംഗ് മുസറബാനി ആണ് വേറിട്ട് നിന്നത്.

Advertisement