ബാബര്‍ അസമിന്റെ പുറത്താകാതെയുള്ള ചെറുത്ത്നില്പ്, 169 റൺസ് നേടി പാക്കിസ്ഥാന്‍

ലാഹോറിൽ ഇംഗ്ലണ്ടിനെതിരെ ആറാം ടി20 മത്സരത്തിൽ 169/6 എന്ന സ്കോര്‍ നേടി പാക്കിസ്ഥാന്‍. ബാബര്‍ അസം പുറത്താകാതെ നേടിയ 87 റൺസും 31 റൺസ് നേടിയ ഇഫ്തിക്കര്‍ അഹമ്മദിന്റെ പ്രകടനവുമാണ് പാക്കിസ്ഥാന്റെ ചെറുത്തുനില്പിന് മാന്യത പകര്‍ന്നത്. ബാബര്‍ 59 പന്തിൽ നിന്ന് 87 റൺസ് നേടിയപ്പോള്‍ 7 ഫോറും 3 സിക്സുമാണ് താരം നേടിയത്.

ഇംഗ്ലണ്ടിനായി സാം കറനും ഡേവിഡ് വില്ലിയും രണ്ട് വീതം വിക്കറ്റ് നേടി.