ജോണ്‍ ലൂയിസിന് സഹായിയായി അസ്ഹര്‍ മഹമ്മൂദ്, പാക്കിസ്ഥാന്‍ മുന്‍ താരത്തെ കോച്ചിംഗ് സ്റ്റാഫില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്

- Advertisement -

ഇംഗ്ലണ്ട് ബൗളിംഗ് കോച്ച് ജോണ്‍ ലൂയിസിന് സഹായിയായി മുന്‍ പാക്കിസ്ഥാന്‍ താരം അസ്ഹര്‍ മഹമ്മൂദ്. പാക്കിസ്ഥാനെതിരെയുള്ള ഇംഗ്ലണ്ടിന്റെ ടി20 സംഘത്തിനൊപ്പമാണ് മുന്‍ പാക്കിസ്ഥാന്‍ താരവും പാക്കിസ്ഥാന്‍ ബൗളിംഗ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുള്ള അസ്ഹര്‍ മഹമ്മൂദിനെ നിയമിച്ചിരിക്കുന്നത്.

പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. 2019 ഓഗസ്റ്റിലാണ് പാക്കിസ്ഥാന്‍ അന്നത്തെ ടീം കോച്ചിംഗ് സ്റ്റാഫിന് കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മുഖ്യ കോച്ച് മിക്കി ആര്‍തര്‍, ബാറ്റിംഗ് കോച്ച് ഗ്രാന്റ് ഫ്ലവര്‍ എന്നിവര്‍ക്കൊപ്പം ബൗളിംഗ് കോച്ചായിരുന്ന അസ്ഹര്‍ മഹമ്മൂദിനും അന്ന് കരാര്‍ നഷ്ടമാകുകയായിരുന്നു.

Advertisement