അക്സര്‍ പട്ടേലിന് അഞ്ച് വിക്കറ്റ്, ചെന്നൈയില്‍ 317 റണ്‍സ് വിജയം നേടി ഇന്ത്യ

Axarpatel

ആദ്യ ടെസ്റ്റില്‍ ഏറ്റ കനത്ത പരാജയത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ. ഇന്ന് ചെന്നൈയിലെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം രണ്ടാം സെഷനില്‍ തന്നെ ഇംഗ്ലണ്ടിനെ 164 റണ്‍സിന് ഓള്‍ഔട്ട് ആക്കിയാണ് ഇന്ത്യ 317 റണ്‍സിന്റെ വമ്പന്‍ വിജയം നേടിയത്. അവസാന വിക്കറ്റില്‍ മോയിന്‍ അലിയുടെ വെടിിക്കെട്ട് ബാറ്റിംഗ് ആയിരുന്നു ഈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഏക ആശ്വാസം. 18 പന്തില്‍ 43 റണ്‍സ് നേടിയ മോയിന്‍ അലി അവസാന വിക്കറ്റായി വീഴുകയായിരുന്നു. കുല്‍ദീപിന്റെ പന്തില്‍ പന്ത് സ്റ്റംപ് ചെയ്ത് പുറത്തായ മോയിന്‍ അലി 5 സിക്സും മൂന്ന് ഫോറും നേടിയ ശേഷമാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയി മടങ്ങിയത്.

Moeenali

33 റണ്‍സ് നേടിയ ജോ റൂട്ട് ആണ് ഇംഗ്ലണ്ട് നിരയിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി അക്സര്‍ പട്ടേല്‍ അഞ്ച് അശ്വിന്‍ മൂന്നും വിക്കറ്റ് നേടി. കുല്‍ദീപ് യാദവിന് രണ്ട് വിക്കറ്റ് ലഭിച്ചു. പത്താം വിക്കറ്റില്‍ മോയിന്‍ അലിയുടെ സിക്സര്‍ മേള ചെന്നൈയിലെ കാണികള്‍ക്ക് വിരുന്നായി.

ഈ വിജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ടും ഇന്ത്യയും ഓരോ വിജയവുമായി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്.

Previous articleപ്രതീക്ഷകളുടെ ഭാരമില്ലാതെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദിനെതിരെ
Next articleചരിത്രം എഴുതി 6-1 തിരിച്ചുവരവിന്റെ ഓർമ്മയിൽ ഇന്ന് ബാഴ്സലോണ പി എസ് ജിക്ക് എതിരെ