അക്സറിന്റെ പ്രകടനം താരത്തിനും ടീമിനും ആത്മവിശ്വാസം നൽകുന്നു – ഹാര്‍ദ്ദിക് പാണ്ഡ്യ

Axarpatel

തന്റെ ടീമിലെ താരങ്ങളെ പിന്തുണയ്ക്കുക എന്നതാണ് ക്യാപ്റ്റനെന്ന നിലയിലുള്ള തന്റെ നിലപാടെന്ന് വ്യക്തമാക്കി ഹാര്‍ദ്ദിക് പാണ്ഡ്യ. അക്സറിൽ തനിക്ക് ഏറെ അഭിമാനം ഉണ്ടെന്നും താരം ബാറ്റിംഗ് ഓര്‍ഡറിൽ താഴെ വന്ന് ബൗളര്‍മാര്‍ക്കെതിരെ ആക്രമണം അഴിച്ച് വിടുന്നത് വളരെ ആനന്ദകരമായ കാര്യമാണെന്നും താരത്തിനും ടീമിനും അത് വലിയ ആത്മവിശ്വാസം നൽകുകയാണെന്നും ഹാര്‍ദ്ദിക് കൂട്ടിചേര്‍ത്തു.

ഈ പരമ്പര കളിച്ച രീതി സന്തോഷം നൽകുന്നുണ്ടെന്നും രണ്ടാം ടി20യിൽ ടീം തങ്ങളുടെ പകുതി കഴിവ് പോലും കളിച്ചില്ലെന്നും എന്നിട്ടും പൊരുതി നിന്ന ശേഷമാണ് പരാജയം ഏറ്റുവാങ്ങിയതെന്നും ഹാര്‍ദ്ദിക് പറഞ്ഞു.

തന്റെ മികച്ച പ്രകടനത്തിന് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അക്സര്‍ പട്ടേൽ ആയിരുന്നു.