ബൗളിംഗിനെക്കാള്‍ തന്റെ ബാറ്റിംഗിൽ നിന്ന് ടീമിന് ഗുണം കിട്ടുന്നതിലാണ് ഏറെ സന്തോഷം – അക്സര്‍ പട്ടേൽ

Axarpatel

ബൗളിംഗിനെക്കാള്‍ തന്റെ ടീമിന്റെ ബാറ്റിംഗിൽ തന്നിൽ നിന്ന് ഗുണം കിട്ടുന്നതിലാണ് തനിക്ക് കൂടുതൽ സന്തോഷം എന്ന് പറ‍ഞ്ഞ് അക്സര്‍ പട്ടേൽ. ഈ പരമ്പരയിൽ താന്‍ വ്യത്യസ്തമായി ഒന്നും ചെയ്തില്ലെന്നും ക്യാപ്റ്റനെന്ന നിലയിൽ ഹാര്‍ദ്ദിക് തനിക്ക് നൽകിയ ആത്മവിശ്വാസം ആണ് തുണയായതെന്നും അക്സര്‍ പട്ടേൽ വ്യക്തമാക്കി.

Axarpatel

തന്നോട് ഫ്രീയായിട്ട് കളിക്കുവാനും പരാജയം സംഭവിച്ചാലും പിന്തുണയ്ക്കുവാന്‍ താനുണ്ടാവുമെന്നുമാണ് ഹാര്‍ദ്ദിക് തന്നോട് പറഞ്ഞതെന്നും പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രതികരിക്കുമ്പോള്‍ ഹാര്‍ദ്ദിക് പറഞ്ഞു.