പാക്കിസ്ഥാനുമായുള്ള ഏകദിന പരമ്പര മുന്‍ നിശ്ചയ പ്രകാരം തന്നെ നടക്കും, അഫ്ഗാനിസ്ഥാന്റെ നിലവിലെ പതാകയും ദേശീയ ഗാനവും തന്നെ ഉയോഗിക്കും

Afghanistan

പാക്കിസ്ഥാനെതിരെ നടക്കാനിരിക്കുന്ന സൂപ്പര്‍ ലീഗ് ഏകദിന പരമ്പരയില്‍ അഫ്ഗാനിസ്ഥാന്റെ നിലവിലെ പതാകയും ദേശീയ ഗാനവും തന്നെയാവും ഉപയോഗിക്കുക എന്ന് സൂചന. സെപ്റ്റംബര്‍ 1-5 വരെ നടക്കുന്ന പരമ്പര ശ്രീലങ്കയിലെ ഹമ്പന്‍ടോട്ടയിലാണ് നടക്കുക.

അഫ്ഗാനിസ്ഥാനിൽ താലിബാന്‍ ഭരണം പിടിച്ചതോടെയാണ് ഇത്തരം ആശയക്കുഴപ്പം വന്നത്. എന്നാൽ പരമ്പര മുന്‍ നിശ്ചയിച്ച പോലെ തന്നെ നടക്കുമെന്നാണ് അഫ്ഗാനിസ്ഥാന്‍ ബോര്‍ഡിൽ നിന്ന് ലഭിയ്ക്കുന്ന സൂചന.

നേരത്തെ ടീം ലോകകപ്പിൽ കളിക്കുമെന്നും ലോകകപ്പിന് മുന്നോടിയായി തയ്യാറെടുപ്പെന്ന നിലയിൽ ഓസ്ട്രേലിയ, വെസ്റ്റിന്‍ഡീസ് എന്നിവര്‍ അടങ്ങിയ ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റ് ബോര്‍ഡ് ആലോചിക്കുന്നുണ്ടെന്നും മീഡിയ മാനേജര്‍ ഹിക്മത് ഹസ്സന്‍ വ്യക്തമാക്കിയിരുന്നു.

ഈ ത്രിരാഷ്ട്ര പരമ്പരയ്ക്കായി പറ്റിയ വേദി ആലോചിക്കുകയാണ് ബോര്‍ഡ് എന്നും ഹസന്‍ സൂചിപ്പിച്ചു.

Previous articleഅഫ്ഗാനിസ്ഥാന് പുതിയ ബാറ്റിംഗ് കോച്ച്, എത്തുന്നത് മുന്‍ ശ്രീലങ്കന്‍ താരം
Next articleവീണ്ടും ലെവൻഡോസ്കി, ജർമ്മൻ സൂപ്പർ കപ്പ് ബയേൺ മ്യൂണിക്കിന് സ്വന്തം