ആശ്വാസ ജയവുമായി ഓസ്ട്രേലിയ

Sports Correspondent

Australia

ശ്രീലങ്കയ്ക്കെതിരെ പരമ്പര നേരത്തെ തന്നെ കൈവിട്ടുവെങ്കിലും അഞ്ചാം ഏകദിനത്തിൽ ആശ്വാസ വിജയവുമായി ഓസ്ട്രേലിയ. 160 റൺസിന് ശ്രീലങ്കയെ ഓള്‍ഔട്ട് ആക്കിയ ശേഷം ചെറിയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 6 വിക്കറ്റ് നഷ്ടമായെങ്കിലും ടീം 39.3 ഓവറിൽ വിജയം ഉറപ്പാക്കുകയായിരുന്നു.

ഒരു ഘട്ടത്തിൽ 50/4 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീണുവെങ്കിലും മിച്ചൽ മാര്‍ഷ്(24), മാര്‍നസ് ലാബൂഷാനെ(31) എന്നിവരും 45 റൺസുമായി പുറത്താകാതെ നിന്ന അലക്സ് കാറെയും ആണ് ഓസ്ട്രേലിയയുടെ വിജയം ഉറപ്പാക്കിയത്. കാമറൺ ഗ്രീന്‍ 25 റൺസ് നേടി പുറത്താകാതെ നിന്നു.

ദുനിത് വെല്ലാലാഗേ 3 വിക്കറ്റും മഹീഷ് തീക്ഷണ 2 വിക്കറ്റുമാണ് ആതിഥേയര്‍ക്കായി നേടിയത്.