മാറ്റങ്ങളില്ല, ഓസ്ട്രേലിയയുടെ ശ്രീലങ്കന്‍ ടൂര്‍ മുന്നോട്ട് തന്നെ

Australia

ശ്രീലങ്കയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ കാരണം ഓസ്ട്രേലിയയുടെ ശ്രീലങ്കന്‍ ടൂര്‍ മാറ്റി വയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിൽ ടൂറുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ച് ഇരു രാജ്യത്തെ ബോര്‍ഡുകള്‍. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് മുന്‍ നിശ്ചയിച്ച പ്രകാരം മൂന്ന് ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും ജൂൺ 7ന് ആരംഭിയ്ക്കുമെന്ന് അറിയിച്ചത്.

ഓസ്ട്രേലിയന്‍ ടീം ഇന്ന് ശ്രീലങ്കയിലെത്തുമെന്നാണ് അറിയുന്നത്. മത്സരങ്ങളെല്ലാം തന്നെ ഫ്ലഡ് ലൈറ്റിലാവും നടക്കുക. നേരത്തെ ശ്രീലങ്കയിലെ വൈദ്യുത ക്ഷാമം പരിഗണിച്ച് മത്സരങ്ങള്‍ പകൽ നടത്തുമെന്ന് ബോര്‍ഡ് സൂചിപ്പിച്ചുവെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു.