അരിയോളയെ വെസ്റ്റ് ഹാം സ്ഥിര കരാറിൽ സ്വന്തമാക്കും

Img 20220601 002153

പി എസ് ജിയുടെ ഗോൾകീപ്പറായിരുന്ന അരിയോള ഇനി പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാമിന്റെ മാത്രം ഗോൾ കീപ്പറാകും. അവസാന സീസണിൽ ലോൺ അടിസ്ഥാനത്തിൽ വെസ്റ്റ് ഹാമിൽ കളിച്ച അരിയോളയെ സ്ഥുര കരാറിൽ സ്വന്തമാക്കാൻ വെസ്റ്റ് ഹാം തീരുമാനിച്ചിരിക്കുകയാണ്. 9 മില്യൺ യൂറോ വെസ്റ്റ് ഹാം പി എസ് ജിക്ക് നൽകും.

പി എസ് ജിയുടെ താരമാണ് എങ്കിലും അവസാന കുറേ സീസണുകളിലായി അരിയോള ലോണിൽ ആണ് കളിക്കുന്നത്. വെസ്റ്റ് ഹാമിലേക്ക് വരും മുമ്പ് ഫുൾഹാം, റയൽ മാഡ്രിഡ് എന്നിവിടങ്ങളിലും താരം ലോണിൽ കളിച്ചിരുന്നു.

ചെറുപ്പ കാലം മുതൽ പി എസ് ജിക്ക് ഒപ്പം ഉള്ള താരമാണ് ഇദ്ദേഹം. 2006ൽ പി എസ് ജി യൂത്ത് ടീമുകൾക്കൊപ്പം ചേർന്ന താരം പിന്നീട് പി എസ് ജിയുടെ ഒന്നാം ഗോൾ കീപ്പർ ആയി വളരുകയായിരുന്നു. ബുഫനും നെവസ് വന്നതോടെയാണ് താരത്തിന് പി എസ് ജിയിലെ സ്ഥാനം നഷ്ടപ്പെട്ടത്‌‌ 29കാരനായ അരിയോള 11 കിരീടങ്ങൾ പി എസ് ജിക്കൊപ്പം നേടിയിട്ടുണ്ട്. ഫ്രാൻസിന്റെ ലോകകപ്പ് ടീമിലും അരിയോള ഉണ്ടായിരുന്നു.