ഫ്ലമംഗോയ്ക്കും പെരേരയെ വേണ്ട, താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ തിരികെയെത്തുന്നു

ബ്രസീലിയൻ മിഡ്ഫീൽഡർ ആൻഡ്രെസ് പെരേര തിരികെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ എത്തും. ബ്രസീൽ ക്ലബായ ഫ്ലമെംഗോ സ്ഥിര കരാറിൽ താരത്തെ സ്വന്തമാക്കും എന്ന് കരുതിയിരുന്നു എങ്കിലും ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡും ഫ്ലമംഗോയും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടിരിക്കുകയാണ്. ബ്രസീലിയൻ ക്ലബുമായി പെരേര 2026വരെയുള്ള കരാർ ഒപ്പുവെക്കാൻ ധാരണയിൽ എത്തിയിരുന്നു. അത് ഇനി നടക്കില്ല എന്ന് ഫബ്രിസിയോ റിപ്പോർട്ട് ചെയ്തു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ‌ താരം ലോണിൽ ആയിരുന്നു ഫ്ലെമെംഗോയിൽ കളിച്ചിരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിൽക്കാൻ ആണ് കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലും ശ്രമിച്ചത് എങ്കിലും ആരും താരത്തെ വാങ്ങാൻ ഇല്ലാത്തത് കൊണ്ടാണ് ലോണിൽ താരത്തെ അയക്കേണ്ടി വന്നത്. ഇതിനു മുമ്പ് മൂന്ന് തവണ പെരേര ലോണിൽ പോയിട്ടുണ്ട്. 25കാരനായ താരം യുണൈറ്റഡിൽ അക്കാദമി കാലഘട്ടം മുതൽ ഉണ്ട്. എന്നാൽ ടീമിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടും കാര്യമായി യുണൈറ്റഡിനു വേണ്ടി തിളങ്ങാൻ പെരേരയ്ക്ക് ആയിരുന്നില്ല.

Previous articleഹോപിന്റെ ശതകം, മികച്ച വിജയവുമായി വെസ്റ്റിന്‍ഡീസ്
Next articleമാറ്റങ്ങളില്ല, ഓസ്ട്രേലിയയുടെ ശ്രീലങ്കന്‍ ടൂര്‍ മുന്നോട്ട് തന്നെ