100 റണ്‍സ് വിജയം, ത്രിരാഷ്ട്ര പരമ്പരയില്‍ ഓസ്ട്രേലിയ കുതിയ്ക്കുന്നു

സിംബാബ്‍വേയ്ക്കെതിരെ നേടിയ ജയത്തോടെ ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റില്‍ ഓസ്ട്രേലിയന്‍ കുതിപ്പ് തുടരുന്നു. നേരത്തെ ബാറ്റിംഗിനിറങ്ങിയ ടീം ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ കൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു. 229/2 എന്ന ഓസ്ട്രേലിയയുടെ പടുകൂറ്റന്‍ സ്കോര്‍ പിന്തുടരാനിറങ്ങിയ സിംബാബ്‍വേയ്ക്ക് 129/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ആരോണ്‍ ഫിഞ്ച്(172) ആണ് കളിയിലെ താരം.

ആന്‍ഡ്രൂ ടൈ മൂന്ന് വിക്കറ്റ് നേടി ഓസീസ് ബൗളര്‍മാരില്‍ തിളങ്ങി. ആഷ്ടണ്‍ അഗര്‍ രണ്ടും ബില്ലി സ്റ്റാന്‍ലേക്ക്, ജൈ റിച്ചാര്‍ഡ്സണ്‍, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 28 റണ്‍സ് നേടിയ സോളമന്‍ മിര്‍ ആണ് സിംബാബ്‍വേ നിരയിലെ ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial