തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം 157/7 എന്ന സ്കോര്‍ നേടി ഓസ്ട്രേലിയ

- Advertisement -

അനായാസം ജയിക്കേണ്ട ആദ്യ ടി20 കൈവിട്ട ഓസ്ട്രേലിയയ്ക്ക് രണ്ടാം ടി20യിലും ബാറ്റിംഗ് തകര്‍ച്ച. അവസാന ഓവറുകളിലെ ചെറുത്ത് നില്പിന്റെ ബലത്തില്‍ ഓസ്ട്രേലിയ 157/7 എന്ന സ്കോര്‍ നേടുകയായിരുന്നു. ജോഫ്രയെറിഞ്ഞ അവസാന ഓവറില്‍ പിറന്ന 18 റണ്‍സാണ് ഓസ്ട്രേലിയന്‍ സ്കോറിന് മാന്യത പകര്‍ന്നത്.

ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് ആദ്യ ഓവറില്‍ തന്നെ ഡേവിഡ് വാര്‍ണറെ നഷ്ടമായി. അടുത്ത ഓവറില്‍ അലെക്സ് കാറെയെയും നഷ്ടമായ ടീം 6/2 എന്ന നിലയിലേക്ക് വീണു. പിന്നീട് ആരോണ്‍ ഫിഞ്ചും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് ഇന്നിംഗ്സ് മുന്നോട്ട് നയിക്കുന്നതിനിടയിലാണ് സ്മിത്ത് റണ്ണൗട്ട് ആകുന്നത്. 10 റണ്‍സാണ് സമിത്ത് നേടിയത്.

ഫിഞ്ചും മാര്‍ക്കസ് സ്റ്റോയിനിസും ചേര്ന്ന് നാലാം വിക്കറ്റില്‍ 49 റണ്‍സ് നേടിയപ്പോള്‍ ഫിഞ്ച് 40 റണ്‍സ് നേടി ക്രിസ് ജോര്‍ദ്ദന് വിക്കറ്റ് നല്‍കി മടങ്ങി. അധികം വൈകാതെ 35 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസും പുറത്തായി.

പിന്നീട് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ച് ഗ്ലെന്‍ മാക്സ്വെല്‍- ആഷ്ടണ്‍ അഗര്‍ എന്നിവരുടെ ആറാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. ഇരുവരും ചേര്‍ന്ന് 43 റണ്‍സാണ് നേടിയത്. മാക്സ്വെല്‍ 18 പന്തില്‍ 26 റണ്‍സ് നേടി ജോര്‍ദ്ദന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

20 ഓവര്‍ അവസാനിച്ചപ്പോള്‍ ഓസ്ട്രേലിയയ്ക്ക് 157/7 എന്ന സ്കോറാണ് നേടാനായത്. ആഷ്ടണ്‍ അഗര്‍ 23 റണ്‍സുമാണ് നേടിയത്. പാറ്റ് കമ്മിന്‍സ് 13 റണ്‍സുമായി പുറത്താകാതെ നിന്നു.

Advertisement